ഏത് മൊബൈല്‍ സേവന ദാതാവിന്‍റെ സേവനം ഉപയോഗിച്ചാലും തന്‍റെ നമ്പര്‍ മാറ്റാതെ അതേപടി നിലനിര്‍ത്താന്‍ മൊബൈല്‍ ഉപയോക്താക്കളെ അനുവദിക്കുന്ന സംവിധാനമാണ് മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി (എംഎന്‍പി). അതായത് എയര്‍ടെല്‍ ഉപയോഗിക്കുന്ന ഒരാളാണ് നിങ്ങളെങ്കില്‍ നമ്പര്‍ മാറ്റാതെ തന്നെ നിങ്ങള്‍ക്ക് ഐഡിയയിലേക്ക് മാറാവുന്നതാണ്.
പോര്‍ട്ടബിലിറ്റി കൊണ്ടുള്ള നേട്ടമെന്ത്?
കയ്യിലുള്ള വരിക്കാരെ പരമാവധി സുഖിപ്പിച്ച് കൂടെ നിര്‍ത്താന്‍ മൊബൈല്‍ കമ്പനികള്‍ ശ്രമിക്കും. മൊബൈല്‍ കമ്പനികള്‍ നല്‍കിവരുന്ന കസ്റ്റമര്‍ സേവനങ്ങള്‍ കൂടുതല്‍ മികവുറ്റതാകും. ഇല്ലെങ്കില്‍ മറ്റേതെങ്കിലും സേവന ദാതാവിനെ തേടി വരിക്കാര്‍ പോകുമെന്ന് അവര്‍ക്കറിയാം. മൊബൈല്‍ കമ്പനികള്‍ തമ്മിലുള്ള മത്സരം കടുത്തതാകും. ഇത് കുറഞ്ഞ നിരക്കില്‍ മൊബൈല്‍ സേവനങ്ങള്‍ ആസ്വദിക്കാന്‍ വരിക്കാര്‍ക്ക് അവസരമൊരുക്കും.
എങ്ങിനെയാണ് നമ്പര്‍ മാറ്റുക?
സേവന ദാതാവിനെ മാറ്റാന്‍ ആഗ്രഹിക്കുന്ന ഉപയോക്താവ് ഏത് സേവന ദാതാവിനെ പുതിയതായി തെരഞ്ഞെടുക്കുന്നുവോ അവരെ തന്‍റെ നമ്പര്‍ പോര്‍ട്ട് ചെയ്യുന്നതിന് സമീപിക്കണം. ഫീസായി 19 രൂപ നല്‍കുകയും വേണം. രണ്ട് ദിവസത്തിനുള്ളില്‍ ആദ്യ സേവന ദാതാവ് വേണ്ട നടപടികള്‍ കൈക്കൊണ്ട് നമ്പര്‍ അവരില്‍ നിന്നും വേര്‍പെടുത്തും. തുടര്‍ന്ന് പുതിയ സേവന ദാതാവ് അവരിലേക്ക് ആ നമ്പര്‍ ഉള്പ്പെടുത്തുകയും
ചെയ്യും.
നമ്പര്‍ മാറ്റുന്നതില്‍ എന്തെങ്കിലും കുഴപ്പങ്ങള്‍?
ഷിഫ്റ്റിംഗ് സമയത്ത് ഉപയോക്താവിന് നമ്പര്‍ ഉപയോഗിക്കാന്‍ കഴിയില്ല എന്നത് വലിയൊരു പോരായ്മയാണ്. ഒപ്പംതന്നെ, പ്രീപെയ്ഡ് വരിക്കാര്‍ക്ക് നിലവിലുള്ള ബാലന്‍സ് തുക സേവന ദാതാവിനെ മാറുമ്പോള്‍ നഷ്ടമാവും. സറണ്ടര്‍ ചെയ്ത നമ്പറുകളും എക്സ്പെയര്‍ ആയ നമ്പറുകളും ആദ്യ സേവന ദാതാവിന് തന്നെ ലഭിക്കും.
പഴയ സേവന ദാതാവില്‍ നിന്നുള്ള കോളര്‍ ട്യൂണ്‍, ജിപിആര്‍എസ് തുടങ്ങിയ സേവനങ്ങള്‍ തുടര്‍ന്ന് ലഭിക്കില്ല. ഈ സേവനങ്ങള്‍ വീണ്ടും പുതിയ സേവന ദാതാവില്‍ നിന്ന് വാങ്ങേണ്ടി വരും. ഒരിക്കല്‍ നമ്പര്‍ മാറ്റിയാല്‍ പിന്നെ നമ്പര്‍ മാറ്റാന്‍ മൂന്ന് മാസക്കാലം (90 ദിവസം) കാത്തിരിക്കണം
0 comments :
Post a Comment